എന്‍റെ ബാല്യകഥയുടെ തുടക്കം

മുക്കാല്‍ നൂററാണ്ടിനു മുന്പ് ആരംഭിക്കുന്ന ഒരു കഥയാണ് ഞാന്‍ പറയാന്‍ ആരംഭിക്കുന്നത്. അന്നത്തെയും ഇന്നത്തെയും സ്ഥിതികള്‍ക്കു തമ്മിലുള്ള വ്യത്യാസം !ശിവ !ശിവ !എങ്കിലും, അന്നും ഇന്നും എന്നും ഭേദപ്പെടാത്ത നരജീവിത നാടകത്തിന്‍റെ വ്യത്യാസമില്ലായ്മ !ശിവ !ശിവ !കൊല്ലം ആയിരത്തി നാല്‍പ്പത്തിയാറ് കുംഭമാസത്തിലെ, തീയതി നിശ്ചയമില്ലാത്ത ഒരു ഞായറാഴ്ചയും മകവും കൂടിയ ദിവസമാണ് ഞാന്‍ ഭൂലോകജാതനായത്. അമ്മ പറഞ്ഞും, വളരെ നാള്‍മുന്പേ നഷ്ടപ്പെട്ടുപോയ ജാതകം നഷ്ടജാതകമല്ലനോക്കിയുമുള്ള ഓര്‍മകൊണ്ട് ഇതു പറയുന്നതാണ്. അമ്മയും ജാതകവും അന്നത്തെ പഞ്ചാംഗവും ഇപ്പോള്‍ ഇല്ലാത്തതുകൊണ്ടാണ് തീയതി നിശ്ചയമില്ലാതെ വന്നത്. കഥ എഴുതാന്‍ ആലോചിച്ചു കൊണ്ട്, എന്‍റെ ജന്മത്തില്‍ സൂതികര്‍മ്മം നടത്തിയ വന്ദ്യവയോധികയോട് അന്നത്തെ വിശേഷങ്ങള്‍ ചോദിച്ചറിയാന്‍ ഞാന്‍ ശ്രമിക്കാതിരുന്നില്ല. ആ മുത്തശ്ശി ഊഹിച്ചൂഹിച്ചു ചില കാര്യങ്ങള്‍ പറയുന്നുണ്ട്. അടുക്കള സ്മൃതിയിലെ ജാതക കര്‍മ്മവിധികള്‍ പ ലതും, മററു സ്മൃതികളിലെ വിധികളെപ്പോലെ, വിസ്മൃതിയിലാകാറായിരിക്കുന്ന കാലമാണ്. എങ്കിലും പഴമക്കാര്‍ ചിലതൊക്കെ ഇപ്പോഴും ഓര്‍ക്കുന്നുണ്ടായിരിക്കും. തറവാട്ടില്‍ സ്ത്രീ സന്താ നം എന്ന് അര്‍ത്ഥമാകുമല്ലൊഅമ്മയല്ലാതെ ആരും ഇല്ലാതിരുന്നതിനാല്‍ അമ്മ പെ ററിട്ടൊരു പെണ്‍കുഞ്ഞിനെ കാണണമെന്നുള്ള മോഹം എല്ലാവര്‍ക്കും ഉണ്ടായിരുന്നു. അതിനായി, വഴിപാടുകള്‍ പലതും നേര്‍ന്നുനിന്നിരുന്ന അച്ഛ നമ്മാവന്മാര്‍ സൂതികാഗൃഹത്തില്‍ ഗര്‍ഭവ്യാകുലത കൊണ്ടുള്ള കുന്ധനം (ഈററവിളി) കേട്ടുതുടങ്ങിയ ഉടനെ, സന്തതി പെണ്‍കുഞ്ഞു തന്നെ എന്നു തീര്‍ച്ചയാക്കിക്കൊണ്ട് "മാപ്പടി'ക്കാന്‍ മടലുകളുമേന്തി സന്താനഗോപാലത്തിലെ അര്‍ജുനന്‍റെ മാതിരി, സന്നദ്ധരായി നിന്ന് നിരാശപ്പെട്ട കഥ മുത്തശ്ശി വിസ്തരിച്ചു പറഞ്ഞു. ചെന്തെങ്ങിലെ കരിക്കും, പൊന്നും ഗോരോചനവും, പഞ്ഞിപ്പാലിന് ഒരുക്കിവച്ചിരുന്ന കഥയും വിസ്തരിച്ചു, കുന്നുമ്മ മുറിയിലെ പത്തായത്തില്‍ നിന്നും കുഞ്ഞുറുന്പകൊച്ചമ്മ, കാക്കവിളക്കുമായി പഞ്ഞി എടുക്കാന്‍ പോയപ്പോള്‍, ഇടുമുടിവീണു കാലിന്‍റെ കിണ്ണിവിരില്‍ മുറിഞ്ഞതും, ആ മുറുവില്‍ക്കൂടി കിണ്ടിവാലേല്‍ വെള്ളം ചാടുംപോലെ "ശൂ'ന്ന് ചോര ചാടുന്നതും മുറിവുവച്ചുകെട്ടാനുള്ള ബദ്ധപ്പാടില്‍ അമ്മാവന്‍ പഴന്തുണി എടുക്കുന്നതിനു പെട്ടിതുറന്നു, താക്കോലൊടിച്ചതുമായ സംഭവങ്ങളെല്ലാം ഇന്നലെ നടന്നതുപോലെ ചാകാരെയും തോല്‍പ്പിക്കുന്ന ചാതുര്യത്തോടുകൂടി പറഞ്ഞു. ഇവയൊക്കെയെങ്കിലും വിശേഷമായിട്ടൊരു സംഭവമുണ്ടായത് വിസ്തരിക്കാന്‍ മുത്തശ്ശിക്കു ചിരികൊണ്ടു വളരെ വിഷമം നേരിട്ടു.

അമ്മയുടെ ഗര്‍ഭകാലത്ത് അമ്മമാര്‍ തമ്മില്‍ ലക്ഷണശാസ്ത്രംകൊണ്ട്, കുഞ്ഞ് ആണോ പെണ്ണോ എന്നു വലിയ തര്‍ക്കം നടന്നിരുന്നു. സൂതികാ മുത്തശ്ശിയുടെ കുഞ്ഞുണിക്കാളി നാത്തൂന്‍ വാതുകെട്ടിയിരുന്നുതനുസരിച്ച് കുഞ്ഞ് ആണെന്നറിഞ്ഞപ്പോള്‍ ആ നാത്തൂന്‍ ഉത്സാഹമായി കുരവയിട്ട് വായ്മേലോട്ടു കൊണ്ടുപോയി തല മലര്‍ത്തി തന്പലം വിഴുങ്ങിപ്പോയി. കുഞ്ഞുണിക്കാളി നാത്തൂന്‍റെ കൊക്കലും കൊരയിലുമെല്ലാം, മുത്തശ്ശി മോണ മുഴുവന്‍ വിടര്‍ത്തി ചിരിച്ചുകൊണ്ട് അഭിനയിക്കുന്നതു കണ്ടാല്‍ നടനകല ഭരതമുനി മുത്തശ്ശിയോടു പഠിക്കണമെന്ന് ആരും അഭിപ്രായപ്പെടും. ഇത്രയൊക്കെ കൃത്യമായി സംഗതി ഓര്‍മ്മിച്ചുവച്ചിരുന്ന മുത്തശ്ശിയെ എങ്ങനെ ക്രാസുചെയ്തിട്ടും,
 
         
     
       
Masthead of Kerala Kaumudi | Message from President of India | First Press Interview in Malayalam
 
   

This site is best viewed with Internet Explorer 5.0 / Netscape Navigator 4.5 or above at 800x600 pixels resolution