Thus Spake.....

ഈ കഴിഞ്ഞകാലങ്ങളിലേക്ക് തിരിഞ്ഞുനോക്കുന്പോള്‍ നാം ചിരിച്ചുപോകും. എന്തുചെയ്യാം, ഇത് ചരിത്രത്തിന്‍റെ ക്രൂരതമാത്രമാണ്. സി. കേശവന്‍, സി.വി. കുഞ്ഞുരാമന്‍, ഡോ. പല്പു, മിതവാദി കൃഷ്ണന്‍ എന്നീ പേരുകള്‍ ബ്രിട്ടീഷ് രാജാവിന്‍റെ ആ മഹത്വത്തിന് പോറല്‍ വീഴാതെ ഞങ്ങള്‍ കുട്ടികള്‍ക്ക് പരിചിതമായിരുന്നു. ഇത് അങ്ങനെ സംഭവിക്കാന്‍ ഒരു കാരണവും ഉസ്സായിരുന്നു. എന്‍റെ മുത്തച്ഛന്‍ യുക്തിവാദിയും, കോണ്‍ഗ്രസ്സിനോട് കൂറുള്ള ഒരാളുമായിരുന്നു. അച്ഛന്‍റെ ജോലിയുടെ ഭദ്രതയോര്‍ത്ത് മുത്തച്ഛന്‍ സജീവ രാഷ്ട്രീയത്തില്‍ നിന്ന് പിന്‍വാങ്ങിയെങ്കിലും അദ്ദേഹത്തിന്‍റെ സംഭാഷങ്ങള്‍ ഞങ്ങള്‍ക്ക് ഈ പേരുകാര്‍ യക്ഷികഥകളിലെ താളുകള്‍ക്ക് ഒരു കൂട്ടായി.

 
     
ഒ.വി. വിജയന്‍
 
         
  സി.വി. കുഞ്ഞുരാമന്‍ എന്ന ആ വലിയ മനുഷ്യന്‍റെ കുലീനരൂപം എന്‍റെ മനസ്സിലുസ്സ്. പില്ക്കാലത്ത് നിന്ദയും സ്തുതിയും ഒരു പോലെ ഏററുവാങ്ങിക്കൊസ്സ് അരനൂററാസ്സ് കൂടി കവികര്‍മ്മം അനുഷ്ടിച്ചതിന്‍റെ നേട്ടങ്ങളില്‍ ആദ്യത്തേതായ ഒന്ന് സി.വി. കുഞ്ഞുരാമന്‍റെ പ്രോത്സാഹനമാണ്. കുമാരനാശാന്‍ സി.വി.യുടെ സുഹൃത്തായിരുന്നു. ആശാന്‍റെ നളിനി വായിച്ചിട്ട്, താന്‍ ഇനി എന്തിന് കവിതയെഴുതണം? എന്ന് സ്വയം ചോദിച്ച കവിയാണ് സി.വി. അത് ഒരു വലിയ കവിയുടെ നേര്‍ക്ക് കാട്ടിയ ആദരവ് മാത്രമല്ല, കവിതയെപ്പററി അദ്ദേഹത്തിനുസ്സായിരുന്ന സങ്കല്പത്തിന്‍റെ മഹത്വം കൂടിയാണ് വെളിപ്പെടുത്തുന്നത്.
 
     
ഒ.എന്‍.വി. കുറുപ്പ്
 
         
 

സി.വി. കുഞ്ഞുരാമന്‍ എന്ന് കേള്‍ക്കുന്പോള്‍ എന്‍റെ ഈ എഴുപത്തെട്ടാമത്തെ വയസ്സിലും ഹൃദയം സ്നേഹം കൊസ്സും, കൃതജ്ഞത കൊസ്സും നിറയുന്നു. പില്‍ക്കാലത്ത് അദ്ദേഹത്തിന്‍റെ ചെറുമകനായ കെ. ബാലകൃഷ്ണന്‍ എന്നെകൊസ്സ് തുടര്‍ച്ചയായി കൌമുദി വാരികയില്‍ എഴുതിച്ച് എന്നെ എഴുത്തുകാരന്‍ ആക്കിയെങ്കിലും എന്‍റെ സാഹിത്യമണ്ധലത്തിലേക്കുള്ള ആദ്യ പ്രവേശനം സുഗമമാക്കിയത് സി.വി. കുഞ്ഞുരാമനാണ്. ഞാന്‍ മാത്രമല്ല എന്‍റെ കുടുംബവും അദ്ദേഹത്തോട് കടപ്പെട്ടിരിക്കുന്നു. മലയാളഭാഷയുടെ രാമണീയകവും ശക്തിയും ഓജസ്സും കാണണമെങ്കില്‍ സി.വി.യുടെ പ്രബന്ധങ്ങള്‍ വായിക്കണം. സി.വി.യ്ക്ക് മുന്പോ പിന്‍പോ അദ്ദേഹത്തെപ്പോലെ സാരള്യമാര്‍ന്ന ഭാഷയില്‍ ആരും എഴുതിയിട്ടില്ല. ഇന്ന് സായ്പിന്‍റെ ഭാഷയുടെ പദവിന്യാസക്രമം സ്വീകരിച്ച് പ്രബന്ധങ്ങള്‍ രചിക്കുന്നവര്‍ സി.വി. കുഞ്ഞുരാമന്‍റെ പ്രബന്ധങ്ങള്‍ വായിക്കേസ്സതാണ്. അദ്ദേഹത്തെപ്പോലെ ഋജുവായി എഴുതാന്‍ പഠിക്കേസ്സതാണ്. സി.വി. കുഞ്ഞുരാമന്‍, ഇ.വി. കൃഷ്ണപിള്ള, സഞ്ജയന്‍ (എം.ആര്‍. നായര്‍) ഇവരാണ് മലയാള സാഹിത്യത്തിലെ ശൈലീവല്ലഭന്മാര്‍. ഇവരില്‍ പ്രഥമസ്ഥാനത്ത് നില്ക്കുന്നത് സി.വി. തന്നെ.

 
 
എം. കൃഷ്ണന്‍നായര്‍ (സാഹിത്യവാരഫലം)
 
         
     
       
Masthead of Kerala Kaumudi | Message from President of India | First Press Interview in Malayalam
 
   

This site is best viewed with Internet Explorer 5.0 / Netscape Navigator 4.5 or above at 800x600 pixels resolution