"വരുന്ന ഗോപാലനിതംബനീനാംകരം പകര്‍ന്നു" അദ്ദേഹം തിളങ്ങിയതുപോലെ ഞാനും എത്രയോ നിതംബനികളുടെ കരകമലങ്ങളില്‍ വിളങ്ങിയിരിക്കണം. ശയ്യയില്‍ കിടന്നു കൈകാലുകള്‍ കുടഞ്ഞുകളിച്ചുകൊസ്സിരുന്ന എന്‍റെ നയനകുവലയങ്ങളെ എത്രയോ സുന്ദരികള്‍ അവരുടെ ചന്ദ്രബിംബങ്ങളില്‍ നിന്ന് പൂനിലാവുകള്‍ പൊഴിച്ചു വികസിപ്പിച്ചിരിക്കണം. അവരുടെ പ്രസന്നങ്ങളായ നയന നക്ഷത്രങ്ങളില്‍ കൂടി ഞാന്‍ ബ്രഹ്മാണ്ധത്തിന്‍റെ ആഴം അന്നു പക്ഷെ കസ്സറിഞ്ഞിരിക്കാം. അമ്മയുടെയോ സഹോദരിയുടെയോ ഹൃദയത്തില്‍ നിന്നു പുറപ്പെടുന്ന അമൃതമയമായ ദിവ്യസ്നേഹമല്ലാതെ ആ സുന്ദരസൂനങ്ങളില്‍ ഞാന്‍ അന്ന് മറെറാന്നും കസ്സിരിക്കയില്ല. ഹാ! എത്ര ദിവ്യവും സുന്ദരവും പരിശുദ്ധവുമായ ഒരു വസ്തുവാണ് മനുഷ്യഹൃദയം. സകലജീവികള്‍ക്കും സ്വര്‍ഗാനന്ദം നല്‍കുന്ന സ്നേഹത്തിന്‍റെയും കരുണയുടെയും ഒരിക്കലും വററിപ്പോകാത്ത ഉറവകളായിട്ടാണ് ദൈവം അവയെ നിര്‍മ്മിച്ചത്. ലോകം എന്തെന്നറിയാനുള്ള തന്‍റേടമുസ്സാകുന്ന "ജ്ഞാനവൃക്ഷത്തിന്‍റെ കനി' തിന്നു തുടങ്ങിയശേഷമാണ് ശൃംഗാര വീരാത്ഭുതാദി മററു രസങ്ങള്‍ക്കൂടി അതില്‍ കലര്‍ന്ന് ലോകം ഇപ്പോഴത്തെ ലോകമായത്.
സുന്ദരിമാരുടെ കരപത്മങ്ങളിലെന്നപോലെ തന്നെ "മലമയി'യായ ശയ്യയിലും അഭേദകബുദ്ധിയോടുകൂടി തന്നെ ഞാന്‍ പ്രപഞ്ചലീല നടത്തിയിരിക്കണം. മുത്തശ്ശി എന്നെ പാളയില്‍ കിടത്തി കുളിപ്പിച്ചപ്പോഴും കൈകാലുകളുടെ വളവു തീര്‍ക്കാന്‍ അവയെ തമ്മില്‍ പിണച്ചും തടവും പിഴിച്ചിലും നടത്തിയപ്പോഴും അണ്ണാക്കെടുക്കാന്‍ വായില്‍ വിരലിട്ടു ജിംനാസ്റ്റിക്സ് നടത്തിയപ്പോഴും കുളിപ്പിച്ചെടുത്തു മടിയില്‍ വച്ച് ഉച്ചിയിലൂതിയും മൂക്കില്‍ ഊറിയും നീര്‍ദോഷം പോക്കിയപ്പോഴും ഞാന്‍ കരഞ്ഞിട്ടുസ്സെങ്കില്‍ സുഖസ്വപ്നത്തിലെ നിഷ്ടിവനങ്ങളായി അവയെല്ലാം ഞാനും മററുള്ളവരും അന്നുതന്നെ മറന്നു കഴിഞ്ഞിരിക്കുന്നു.
അഞ്ചുവയസ്സുവരെ ഞാന്‍ അജ്ഞാതവാസമല്ല ചെയ്തതെങ്കിലും അന്നത്തെ എന്‍റെ ജീവിതകഥ ഓര്‍മിക്കുന്നവരായി ആരും ഇപ്പോള്‍ ശേഷിച്ചിട്ടില്ല. ആ സ്ഥിതിക്ക് ഓര്‍മിച്ചാല്‍ വല്ലതും വരുമായിരിക്കുമെങ്കിലും ഞാനും അതു മറുന്നു കളയുക തന്നെ ചെയ്യട്ടെ.
(കൊല്ലത്തു നിന്നും പ്രസിദ്ധീകരിച്ചിരുന്ന "ദേശാഭിമാനി'യില്‍ "ഞാന്‍'എന്ന തലക്കെട്ടില്‍ 1948ല്‍ അടിച്ചുവന്ന സി.വി.യുടെ ബാല്യകാലസ്മരണകള്‍)
|