|
|
|
തൊഴുംതോറും തൊഴിക്കുകയും, തൊഴിക്കുംതോറും തൊഴുകയും രണ്ടും വളരെക്കാലം ഇനി നടന്നുകൂടാ!
|
|
|
|
|
|
|
|
ഇക്കൊല്ലം പ്രജാസഭാ മെന്പര്‍മാരായി തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്ന (നാമകരണം ചെയ്യപ്പെട്ടിരിക്കുന്ന) ഈഴവ പ്രതിനിധികള്‍ "ഈഴവര്‍ക്ക്' സര്‍ക്കാര്‍വക ഹിന്ദുക്ഷേത്രങ്ങളില്‍ പ്രവേശനം അനുവദിക്കണമെന്നുള്ള ഒരു പ്രമേയം നിവേദനവിഷയമാക്കിയാല്‍ കൊള്ളാമെന്നു ഞങ്ങള്‍ അഭിപ്രായപ്പെടുന്നു. എല്ലാ ഈഴവപ്രതിനിധികളും അവര്‍ക്കുള്ള ഈ രണ്ടു വിഷയങ്ങളില്‍ ഒന്നിതാക്കണമെന്നാണ് ഞങ്ങളുടെ അപേക്ഷ. തിരുവിതാംകോട്ടെ ജനസാമാന്യത്തില്‍ ഭൂരിപക്ഷാഭിപ്രായം ഈഴവര്‍ക്ക് ഈ വിഷയത്തില്‍ അനുകൂലമായിരിക്കുമോ പ്രതികൂലമായിരിക്കുമോ എന്നുള്ള സംഗതിയാണ് ആദ്യമായി ആലോചിക്കുവാനുള്ളത്. അനുകൂലമായ ഭൂരിപക്ഷമില്ലെന്നു കണ്ടാല്‍ ഈ പ്രമേയത്തെ നാം ഉപേക്ഷിക്കുക തന്നെവേണം. |
|
|
|
|
|
|
ക്ഷേത്രപ്രവേശനവും മററു സമുദായക്കാരും
നാട്ടില്‍ അനാവശ്യമായുള്ള നിയമങ്ങളുണ്ടാക്കുന്നതിന് നമ്മുടെ സമുദായക്കാര്‍മൂലം ഒരിക്കലും സംഗതി വരാതെ സൂക്ഷിക്കേണ്ടത് എല്ലാക്കാലത്തും നമ്മുടെ "ധര്‍മ്മവാചകം' ആയിരിക്കണം. ഞങ്ങള്‍ ഗാഢമായി ആലോചിച്ചുനോക്കിയതില്‍ ഭൂരിപക്ഷ അഭിപ്രായം ഈഴവര്‍ക്കനുകൂലമായിരിക്കും എന്നു പൂര്‍ണബോധ്യം വന്നതുകൊണ്ടാണ്, ഈ പ്രമേയത്തെ ആസ്പദമാക്കി ഈ മുഖപ്രസംഗം എഴുതാമെന്നു തന്നെ തീര്‍ച്ചയാക്കിയത്. ഈ ബോധ്യം ഞങ്ങള്‍ക്ക് എങ്ങനെ വന്നു എന്നുപറയാം. ഹിന്ദുക്ഷേത്രങ്ങളിലെ കാര്യങ്ങള്‍ സംബന്ധിച്ചു ക്രിസ്ത്യാനികള്‍ക്ക് അനുകൂലമോ പ്രതികൂലമോ ആയ അഭിപ്രായം പുറപ്പെടുവിക്കേണ്ടആവശ്യമില്ല. അവരുടെ പള്ളികളില്‍ ഈഴവര്‍ പ്രവേശിച്ചുകൂടാ എന്നവര്‍ വിരോധിക്കുന്നില്ല. ഈഴവര്‍ അഞ്ചുലക്ഷമുണ്ട്. അവര്‍ അപേക്ഷകരാണ്. കമ്മാളര്‍, കണിയാന്മാര്‍, തണ്ടാന്മാര്‍, അരയന്മാര്‍, വാലന്മാര്‍ മുതലായ ജാതിക്കാര്‍ക്കും വിരോധമില്ല. പിന്നെ നായന്മാരാണ്. അവരും ബ്രാഹ്മണരുമാണ് ഇവിടുത്തെ ഉല്‍ക്കൃഷ്ടജാതിക്കാര്‍. അവരുടെ കൈവശത്തിലും ഭരണത്തിലുമാണ് ഹിന്ദുക്ഷേത്രങ്ങള്‍ ഇരിക്കുന്നത്. അവരിലുള്ള ഭൂരിപക്ഷമാണ് കാര്യമായി നോക്കുവാനുള്ളത്. ആദ്യം നായന്മാരുടെ കാര്യം ആലോചിക്കാം. |
|
|
|
|
|
|
|
|
|