|
മറുതാപ്പുര
എഴുത്തും വായനയും കുലത്തൊഴിലാക്കിയ സി. വി. യ്ക്ക് ഒരു എഴുത്തുപുരയുണ്ടായിരുന്നു. മറുതാപ്പുര. സി. വി. യുടെ തറവാടായ മയ്യനാട് പാട്ടത്തില്‍ വീടിന്‍റെ തെക്കുവശത്തായിരുന്നു. മരിച്ചു മണ്‍മറഞ്ഞാല്‍ മറുതയാകുമെന്നും ആ മറുതയെ ഒരു മണ്‍കലത്തില്‍ ആവാഹിച്ച് ഭൂമിയില്‍ കുഴിച്ചിടുമെന്നുമാണു വിശ്വാസം. സി. വി യുടെ മറുതാപ്പുര ഇങ്ങനെ കുഴിച്ചിടുന്ന സ്ഥലത്തായിരുന്നു സ്ഥിതി ചെയ്തത്. ഭാവനാ സന്പന്നനായ സി. വി. പകല്‍ സമയം മുഴുവനും ചിലവഴിച്ചത് ഇവിടെയാണ്. ഇവിടെയിരുന്നാണ് സമൂഹത്തെ ഒരിടത്തും പിടിച്ചിരിക്കാന്‍ അനുവദിക്കാതെ സി. വി. ബുദ്ധിയും യുക്തിയും ഉപയോഗിച്ചത്. മറുതാപ്പുരയില്‍ ഒരു ഊഞ്ഞാല്‍കട്ടിലുമുണ്ടായിരുന്നു. വെററയും പാക്കും ഇടിച്ചു മുറുക്കി, അല്പസ്വല്പം സേവയും നടത്തി ഈ ആട്ടുകട്ടിലിലിരുന്ന് സി. വി. ആടുമായിരുന്നത്രേ. ഒരു മുറിയും തളവുമുള്ള ആ കൊച്ചു തെക്കേതിന് പഴമയുടെ പവിത്രതയും ആകര്‍ഷണീയതയും ഗാംഭീര്യവുമുണ്ടായിരുന്നു.
|
|