""ഒരു ജാതി, ഒരു മതം, ഒരു ദൈവം മനുഷ്യന്''
ശ്രീനാരായണഗുരുസ്വാമി തൃപ്പാദങ്ങളും ഞാനും തമ്മില്‍ നടന്നതായി താഴെ എഴുതിയിരിക്കുന്ന സംവാദം താഴെ എഴുതിയിരിക്കുന്ന രൂപത്തില്‍ തന്നെ നടന്നതല്ല. എന്നാല്‍ മത വിഷയമായി സ്വാമി തൃപ്പാദങ്ങളും ഞാനും തമ്മില്‍ പല സന്ദര്‍ഭങ്ങളിലായി നടന്നിട്ടുള്ള സംഭാഷണങ്ങളില്‍ അന്നന്നു തൃപ്പാദങ്ങളുടെ മുഖത്തില്‍നിന്നു എനിക്കു കേള്‍ക്കാനും, തൃപ്പാദങ്ങളില്‍ കേള്‍പ്പിക്കാനും ഇടവന്നിട്ടുള്ള കാര്യങ്ങളല്ലാതെ ഇതില്‍ കൃത്രിമമായി യാതൊന്നുമില്ല. പല സംവാദങ്ങളില്‍ വന്ന സംഗതികളെ വിഷയസ്വാഭാവം അനുസരിച്ചു ക്രോഡീകരിച്ചു ക്രമീകരിക്കുക മാത്രമേ ഇതില്‍ ചെയ്തിട്ടുള്ളു. ഇതിനെ ഈ രൂപത്തില്‍ എഴുതിത്തീര്‍ത്തശേഷം ആദ്യം ബ്രഹ്മശ്രീ ബോധാനന്ദസ്വാമികളേയും, അനന്തരം ഈയിടെ ശിവഗിരിയില്‍ കൂടിയിരുന്ന സന്യാസി സംഘത്തേയും ഞാന്‍ തന്നെ വായിച്ചു കേള്‍പ്പിച്ചു. ഒടുവില്‍ സത്യവ്രതസ്വാമി മുഖേന സ്വാമി തൃപ്പാദങ്ങളെ കേള്‍പ്പിച്ചു. പ്രസിദ്ധീകരണത്തിനു അനുവാദം ലഭിച്ചശേഷം ഇതു പ്രസിദ്ധീകരിക്കുന്നതാണ്. ഈ വിഷയത്തെ സംബന്ധിച്ചു തൃപ്പാദങ്ങള്‍ക്കുള്ള സിദ്ധാന്തങ്ങളില്‍ ചിലത് ആലുവായില്‍ വെച്ചു കൂടിയ സര്‍വമത മഹാസമ്മേളനത്തിലെ സ്വാഗതപ്രസംഗത്തില്‍ സത്യവ്രതസ്വാമികള്‍ ക്രോഡീകരിച്ചിട്ടുണ്ട്. ആ പ്രസംഗത്തില്‍ വന്നിട്ടുള്ള സംഗതികളെ ഇതില്‍ ആവര്‍ത്തിച്ചിട്ടില്ല.
1925 ഒക്ടോബര്‍ 9ാം തീയതിയിലെ (1101 കന്നി 23ാം തീയതിയിലെ) കേരളകൌമുദി ഏഴാം പുസ്തകം 25ാം ലക്കത്തില്‍ പ്രസിദ്ധീകരിച്ചത്.
|