|
യമുനയെ കടന്നത്
വാല്മീകിയുടെ ആശ്രമം
നേരം പ്രഭാതമായി. രാമലക്ഷ്മണന്മാരും സീതയും ഭരദ്വാജാശ്രമത്തില്‍നിന്നു തിരിച്ചു പരിശുദ്ധമായ യമുനാനദിയുടെ തീരത്തില്‍ എത്തി. അതിവേഗത്തില്‍ ഒഴുകുന്ന ആ നദിയെ നോക്കിക്കൊസ്സ് ആ രസ്സു കുമാരന്മാരും കുറേനേരം വി ാരമഗ്നന്മാരായി നിന്നു. അനന്തരം അവരുടെ കൈയിലുസ്സായിരുന്ന പരശു മുതലായ ആയുധങ്ങള്‍കൊസ്സ് ചില മരങ്ങള്‍ മുറിച്ച്, ജംബൂവൃക്ഷത്തിന്‍റെ ശാഖകള്‍ ഇട്ട് ചൂരലുകള്‍ വളച്ചുവെച്ച്, ഉശീരനാരുകൊസ്സു ബലമുള്ള ഒരു ചെറിയ ചങ്ങാടം അവര്‍ കെട്ടിയുസ്സാക്കി. സീതയ്ക്കിരിക്കാന്‍ സുഗന്ധമുള്ള വല്ലികളെക്കൊസ്സു ലക്ഷ്മണന്‍ സുഖകരമായ ഒരു കൂടാരവും അതില്‍ നിര്‍മ്മിച്ചു. അനന്തരം ആ ചങ്ങാടത്തെ നദിയില്‍ ഇറക്കിനോക്കി. തരക്കേടൊന്നുമില്ലെന്ന് നിശ്ചയം വരുത്തിയശേഷം രാമന്‍ സീതയുടെ കൈയും പിടിച്ച് അതില്‍ കയറി. രാമന്‍ തന്‍റെ ആയുധങ്ങളും മറ്റും സീതയുടെ അടുക്കല്‍കൊസ്സുചെന്നു നിക്ഷേപിച്ചിട്ട് ലക്ഷ്മണനോടൊന്നിച്ചു മുളകൊസ്സു ചങ്ങാടം തുഴഞ്ഞുതുടങ്ങി. ബലമുള്ളതായ ആ ചങ്ങാടം യമുനയുടെ ദക്ഷിണതീരത്തിലേക്ക് ഉത്സാഹത്തോടുകൂടി യാത്രയായതുകസ്സു സീത ഇപ്രകാരം പ്രാര്‍ത്ഥിച്ചു:
|
|
"പരിശുദ്ധയായ യമുനാഭഗവതീ! എന്‍റെ ഭര്‍ത്താവിന്‍റെ അരണ്യവാസം സുഖമായി കഴിഞ്ഞുകൂടുന്നതിനു ഭവതി അനുഗ്രഹിക്കണേ! എന്‍റെ ഭര്‍ത്താവ് വനവാസം കഴിഞ്ഞു, സ്വരാജ്യത്തില്‍ എത്തി രാജ്യഭരണം ചെയ്വാന്‍ ഭവതിയുടെ അനുഗ്രഹം ഉസ്സാകണേ!'' '
|
|