|
അവിടത്തെ കിണറ്റില്‍നിന്നു സന്ധ്യയ്ക്കുള്ള കുളിയും കഴിച്ച് ആല്‍ത്തറയില്‍ ഇരുന്നു പതിവുപോലെ രാമനാമം ജപിച്ചു. രാമനാമജപത്താലുസ്സായ മനഃപ്രസാദവും വൈകുന്നേരത്തെ കുളിര്‍തെന്നലുംകൊസ്സ് അവന്‍ സ്ഥലത്തിന്‍റെ വിജനതയെ ഗണിക്കാതെ ക്ഷീണം പോക്കാനായി ആല്‍ത്തറയില്‍ കിടന്നു. കുറെക്കഴിഞ്ഞപ്പോള്‍ താന്‍ അറിയാതെ നിദ്രയുംപ്രാപിച്ചു. രാത്രിയുടെ ഒന്നാമത്തെ യാമം കഴിഞ്ഞു. നടക്കാവിന്‍റെ പടിഞ്ഞാറെ അറ്റത്തുനിന്നു ഒരു ശബ്ദംകേട്ടു തുടങ്ങി. പൂവത്തൂരണ്ണാവിയുടെ അമാലന്മാരുടെയും ഭൃത്യന്മാരുടെയും ശബ്ദമാണ്. അണ്ണാവി അന്നുരാവിലെ ഒരു കച്ചേരിക്കാര്യമായി പോയിരുന്നു. രാമപുരം ദേവസ്വത്തിന്‍റെ കൈവശത്തെയും ഭരണത്തെയും കുറിച്ചു പ്രമാദമായി നടന്നുവന്ന സിവില്‍ വ്യവഹാരത്തിന്‍റെ അവസാനതീര്‍ച്ച അന്നായിരുന്നു. കേസു ജയിച്ചതുനിമിത്തം അദ്ദേഹം മാത്രമല്ല ഭൃത്യന്മാരും സന്തോഷംകൊസ്സ് മദിച്ചിരുന്നു. |
|
അവര്‍ വഴിയന്പലത്തില്‍ എത്തി മഞ്ചലിറക്കി; വിശ്രമത്തിനായി അണ്ണാവി പുറത്തിറങ്ങി.ആല്‍ത്തറയില്‍ സസ്വൈരമായി ശയിച്ചിരുന്ന ബാലന്‍റെ മുഖകാന്തികസ്സ് അണ്ണാവി ഒന്നു ഞെട്ടി. രാമപുരം ക്ഷേത്രത്തിലെ പ്രതിഷ്ഠാമൂര്‍ത്തിയായ ഭഗവാന്‍ ശ്രീരാമന്‍തന്നെ തനിക്കു പ്രത്യക്ഷദര്‍ശനം നല്‍കിയിരിക്കുന്നു എന്നാണ് അണ്ണാവി ആദ്യം വിചാരിച്ചത്. താന്‍ കസ്സത് ഒരു മനുഷ്യബാലനെ തന്നെയാണെന്നു തീര്‍ച്ചവന്നപ്പോള്‍ പ്രകൃത്യാ ദയാലുവായ അദ്ദേഹം ആ ബാലനെ ഉണര്‍ത്താനായി പതുക്കെ വിളിച്ചു. ഗാഢനിദ്രയില്‍ ലയിച്ചിരുന്ന ബാലന്‍ ഉണരുകയില്ലെന്നുകസ്സ് അദ്ദേഹം അവനെ സാവധാനമായി താങ്ങി ഏണീപ്പിച്ചു. താന്‍ ശയനം ആരംഭിച്ചപ്പോള്‍ ജപിച്ചുകൊസ്സിരുന്ന രാമനാമം തന്നെ ജപിച്ചുകൊസ്സ് ബാലന്‍ കണ്ണു തുറന്നു..
|
|