|
\നടയ്ക്കാവിന്‍റെ ഒട്ടുമദ്ധ്യത്തില്‍ ഒരു വലിയ അരയാലും, നാട്ട്മാവും, അശ്വിനീദേവന്മാരെപോലെ ഒന്നിച്ചുവളര്‍ന്ന് അന്യോന്യം ആശ്ളേഷിച്ചുനില്‍ക്കുന്നുസ്സ്. മഹാധര്‍മ്മിഷ്ടനായ പൂവത്തുരണ്ണാവി ഈ വൃക്ഷസോദരന്മാരുടെ ചുറ്റും വളരെ വിശാലവും മനോഹരവുമായ ഒരു ആല്‍ത്തറ കെട്ടിച്ചിരുന്നു. അതിനെതിരായി നടയ്ക്കാവിന്‍റെ മറുപുറത്ത് ഒരു വലിയ വഴിയന്പലവും ഒരു കിണറും ഒരു കരിങ്കല്‍ ചുമടുതാങ്ങിയും ഉസ്സായിരുന്നു.
ആല്‍ത്തറയുടെ പടിഞ്ഞാറുവശത്ത് അല്പം മുഷിഞ്ഞ ഒരു ജഗന്നാഥനും കച്ചത്തോര്‍ത്തും ധരിച്ചു ഒരു ബാലന്‍ കിടന്നിരുന്നു. അവനു പത്തുപതിനൊന്നു വയസ്സ് പ്രായം തോന്നും. വിശന്നും വഴിനടന്നും ഉസ്സായ ക്ഷീണം അവനില്‍ കാണാനുസ്സെങ്കിലും അവന്‍റെ മുഖം ആകാശത്തുനിന്ന ചന്ദ്രന്‍റെ പ്രതിബിംബം പോലെ കോമളമായിരുന്നു. രാത്രിയുടെ ആരംഭംമുതല്‍ ഏഴരനാഴിക ഇരുട്ടുന്നതുവരെ കുളിര്‍മയുള്ള ചന്ദ്രകരങ്ങള്‍ അവന്‍റെ മുഖത്തെ തലോടിക്കൊസ്സിരുന്നു. ഇളംകാറ്റ് ഇലകളുടെ മര്‍മ്മരശബ്ദം കൊസ്സ് അവനെ താരാട്ടി ഉറക്കി. അവന്‍റെ നീലിമയുള്ള നീസ്സ കുടുമ മടക്കി തലയ്ക്കു വച്ചിരുന്ന വലങ്കൈയില്‍ താമര വളയത്തില്‍ പായലെന്നപോലെ വീണു കുരുങ്ങിക്കിടന്നിരുന്നു. |
|
അനാഥലക്ഷണമില്ലെങ്കിലും എന്തോ ദശാദോഷത്താല്‍ അനാഥസ്ഥിതിയിലകപ്പെട്ട കോമളനായ ഈ ബാലന്‍ ആരായിരിക്കാം? എത്രയോ ബാലന്മാര്‍ വഴിയന്പലങ്ങളിലും, നാഗരികന്മാര്‍ കാണ്‍കെ നഗരവീഥികളുടെ പാര്‍ശ്വങ്ങളിലുള്ള മാളികകളുടെയും കച്ചവടപ്പീടികകളുടെയും പുറന്തിണ്ണകളിലും കിടന്നുറങ്ങുന്നുസ്സ്. അവരെ കുറിച്ചു ആരെങ്കിലും അന്വേഷിക്കാറുസ്സോ? എങ്കിലും നമുക്കു ഈ ബാലന്‍ ആരെന്നു അന്വേഷിക്കാം. അന്നു സായാഹ്നത്തിനുശേഷം ആ നടയ്ക്കാവില്‍കൂടി രസ്സു മൂന്നു പാന്ഥന്മാര്‍ കടന്നുപോയിട്ടുസ്സ്. അവരില്‍ ആരുടെയും മനസ്സ് അനാഥനായ ഈ ബാലന്‍റെമേല്‍ ആര്‍ദ്രമായിത്തീര്‍ന്നില്ല. അവന്‍റെ നിദ്രയയ്ക്കു ഭംഗം വരുത്തുവാന്‍ ആ വിജനസ്ഥലത്ത് ചന്ദ്രപ്രകാശത്തെ ശപിച്ചുകൊസ്സിരുന്ന ഒരു മൂങ്ങയുടെ സങ്കടത്തോടുകൂടിയ മൂളലല്ലാതെ മറ്റൊന്നും ഉസ്സായിരുന്നില്ല. അതിദൂരത്തില്‍ കുറുക്കന്മാര്‍ വട്ടമിട്ടു കോഴിനാടകം ചൊല്ലുന്ന കോലാഹലവും അതിനെ തുടര്‍ന്നു നായ്ക്കളുടെ മോങ്ങലും കലര്‍ന്നുള്ള ശബ്ദം അണ്ണാവിയുടെ ആല്‍ത്തറയിലെത്തും പോഴേക്കു ദൂരസ്ഥമായ ഒരു ദുഷ്ടഭൂതം തന്‍റെ സഹചരങ്ങളായ പ്രേതങ്ങളെ കൂക്കിവിളിക്കുംപോലെ മുഴങ്ങിയിരുന്നു.അനാഥനായ ബാലന്‍! അന്നുപകല്‍ അവനു ഏകാദശിതന്നെയായിരുന്നു. പകല്‍ മുഴുവന്‍ വഴിനടന്നു ക്ഷീണിച്ച് വൈകുന്നേരമായപ്പോള്‍ അവന്‍ തുന്പക്കാട്ടേ വഴിയന്പലത്തില്‍ എത്തി.
|
|