|
രാമന്‍റെ ആജ്ഞപ്രകാരം ലക്ഷ്മണന്‍ മരങ്ങളും ഇലകളുംകൊണ്ടു വേഗത്തില്‍ ഒരു ആശ്രമം ചമച്ചു. രാമന്‍ ലക്ഷ്മണനോടു ഇങ്ങനെ പറഞ്ഞു: ""പ്രിയസഹോദരാ! ഭവനങ്ങള്‍ ഉണ്ടാക്കുന്പോള്‍ പരിശുദ്ധമായ ബലി നടത്തണമെന്നു നമ്മുടെ ശാസ്ത്രങ്ങളില്‍ വിധിച്ചിട്ടുണ്ട്. നീ ഒരു കൃഷ്ണമൃഗത്തെ കൊന്നു വേഗത്തില്‍ ഒരു ബലിക്കു വേണ്ടതൊക്കെ തയ്യാറാക്കണം. ഇന്നൊരു സുദിനവും ഇതൊരു സുമുഹൂര്‍ത്തവും ആകുന്നു.''
ലക്ഷ്മണന്‍ ഒരു കൃഷ്ണമൃഗത്തെ കൊന്ന് അതിനെ അഗ്നികുണ്ധത്തില്‍ കൊണ്ടുവന്നു വച്ചു. ശോണവര്‍ണമായ അഗ്നിജിഹ്വകള്‍ അഗ്നികുണ്ധത്തില്‍നിന്നു നാലുഭാഗത്തേക്കും ജ്വലിച്ച് ഉഴറിക്കൊണ്ടിരുന്നു.
|
|
മാംസം ശരിയായി പാകപ്പെടുത്തി സുഖകരമായ ഒരു ഭക്ഷണം തയ്യാറാക്കി. അനന്തരം കുളിച്ചു ശുദ്ധനായി രാമന്‍ മന്ത്രപുരണ്ടരം കര്‍മ്മത്തെ നിര്‍വഹിച്ചു. അവരുടെ വാസസ്ഥലത്തെ അനുഗ്രഹിക്കുന്നതിന് ഈശ്വരനെ സ്തോത്രപൂര്‍വം പ്രാര്‍ത്ഥിച്ചു. മന്ത്രോച്ചാരണംചെയ്തു കര്‍മ്മത്തെ സമാപിപ്പിച്ചപ്പോള്‍ നേരവും സന്ധ്യയായി. വൃക്ഷങ്ങളില്‍ വര്‍ണഭേദം കാണപ്പെട്ടു. മാല്യവതിയിലെ ശീകരകണങ്ങളോടുകൂടി ശീതളമായി വരുന്ന മന്ദമാരുതനെയും ഏറ്റ് ആറാമത്തെ രാത്രിയും ചിത്രകൂടത്തിലെ ആശമത്തില്‍ സസ്വൈരമായി കഴിച്ചു.
|
|