|
അവര്‍ണ്ണനും സവര്‍ണ്ണനും
അവര്‍ണ്ണന്‍റെയും സവര്‍ണ്ണന്‍റേയും ഉല്പത്തി കഥ സി. വി. പറഞ്ഞപ്രകാരം : മന്വന്തരങ്ങള്‍ക്കും മുന്‍പ്. അതായത് മനുഷ്യരാശിയുടെ തുടക്കത്തില്‍, അവണ്ണനും സവണ്ണനുമുണ്ടായിരുന്നു. വണ്ണമില്ലാത്തവനും വണ്ണമുള്ളവനും. ചുരുക്കി പറഞ്ഞാല്‍, നല്ലപോലെ ഭക്ഷണം കഴിക്കാത്തവനും നല്ല പോലെ ഭക്ഷണം കഴിക്കുന്നവനും എന്നൊരു വേര്‍തിരിവുണ്ടായിരുന്നു. ഈ വക വിഷയമെല്ലാം പനയോലയില്‍ എഴുതുകയായിരുന്നു ഒരു കണ്ണിമ്മ ചിമ്മാതെ ജനാര്‍ദ്ദനന്‍ നായര്‍. പഴയ കാലമല്ലേ, ഇന്നത്തെപ്പോലെ വൈദ്യുതി പ്രകാശമില്ല, പേനയാണെങ്കില്‍ ഓരോ തവണയും മഷിക്കുപ്പിയില്‍ മുക്കി എഴുതണം. ഇങ്ങനെ എഴുതുന്പോള്‍ അറിയാതെ സവണ്ണന്‍റേയും അവണ്ണന്‍റേയും 'ണ്ണ' യുടെ മുകളില്‍ ഒരു തുളളി മഷി വന്നു വീണു! അങ്ങനെ അവര്‍ണ്ണനെയും സവര്‍ണ്ണനെയും സൃഷ്ടിച്ചു.
|
|