|
ശകുനി: യുധിഷ്ഠിരന്‍ എത്രതന്നെ ബുദ്ധിമാനും ദീര്‍ഘദൃഷ്ടിയും ധര്‍മ്മവ്രതനുമാണെങ്കിലും അക്ഷക്രീഡയില്‍ അത്യന്തം ഭ്രമമുള്ളവനാണ്. ഭ്രമത്തിനൊത്ത ശിക്ഷാസാമര്‍ത്ഥ്യം അതിലൊട്ടില്ലതാനും. അക്ഷക്രീഡയില്‍ എനിക്കു ദക്ഷത സുപ്രസിദ്ധമാണല്ലൊ. വാതുവെച്ചു ചൂതിനു ക്ഷണിച്ചാല്‍ നിരസിക്കുന്നതു ക്ഷത്രിയന്മാര്‍ക്ക് അഭിമാനഹാനിയാണ്. യുധിഷ്ഠിരന്‍ സമ്മതിക്കുമെങ്കില്‍ പാണ്ധവന്മാരെ നമുക്കു ജയിക്കാം. ധൃതരാഷ്ട്രരെ സമ്മതിപ്പിച്ചു യുധിഷ്ഠിരനെ ദ്യൂതത്തിന് ക്ഷണിക്കാന്‍ ശ്രമിക്കൂ.
പാണ്ധവരുടെ പ്രസിദ്ധിയും പ്രതാപവും നിമിത്തം ധാര്‍ത്തരാഷ്ട്രര്‍ക്കുസ്സായ പ്രസിദ്ധിക്ഷയത്തേയും പ്രതാപഹാനിയേയും കുറിച്ചു ദുര്യോധനന്‍ ദുഃഖിതനായി ധൃതരാഷ്ട്രരോടു സങ്കടം പറഞ്ഞു. ധൃതരാഷ്ട്രര്‍ സദുപദേശങ്ങളും സാമോക്തികളും കൊസ്സു ദുര്യോധനനെ സമാധാനപ്പെടുത്താന്‍ വളരെ ശ്രമിച്ചുനോക്കിയെങ്കിലും ദുര്യോധനന്‍റെ നിര്‍ബന്ധത്തിനു വശപ്പെട്ട് പുത്രവത്സലനായ ആ അന്ധന്‍ യുധിഷ്ഠിരനെ ദ്യൂതത്തിനു ക്ഷണിക്കാമെന്ന് ഒടുവില്‍ സമ്മതിച്ചു. ഒരു വിളിപ്പാടു ദീര്‍ഘവിസ്താരവും, സ്ഫടികപ്രാസാദത്തില്‍ സ്വര്‍ണ്ണരത്ന വിചിത്രങ്ങളായ ശതദ്വാരങ്ങളും ഉള്ളതായി ഒരു ആയിരം കാല്‍ മണ്ധപം അക്ഷക്രീഡയ്ക്കുള്ള സഭാമന്ദിരമായി ഉടനെ പണികഴിപ്പിക്കുന്നതിനു ധൃതരാഷ്ട്രര്‍ കല്പനയും കൊടുത്തു. |
|
വേഗത്തില്‍ത്തന്നെ സഭാമന്ദിരത്തിന്‍റെ പണിക്കുറവു തീര്‍ത്ത് അലങ്കരിച്ച സ്വര്‍ണാസനങ്ങള്‍ നിരത്തി മോടിയാക്കി. ഈ പുതിയ സഭാമന്ദിരം കാണുന്നതിനും അതില്‍ വച്ചു സുഹൃദ്ദ്യൂതം നടത്തുന്നതിനുമായി ധര്‍മ്മജനെ പോയി ക്ഷണിച്ച് കൊസ്സുവരണമെന്നു ധൃതരാഷ്ട്രര്‍ വിദുരരോട് ആജ്ഞാപിച്ചു. ദ്യൂതദോഷത്തെക്കുറിച്ച് വിദ്വാനും ബുദ്ധിമാനും ധര്‍മ്മശാസ്ത്രവിശാരദനുമായ വിദുരര്‍ എത്രതന്നെ പ്രസംഗിച്ചിട്ടും പുത്രവാത്സല്യത്താല്‍ അതൊന്നും ധൃതരാഷ്ട്രര്‍ വകവച്ചില്ല. വിദുരര്‍, കല്പനപ്പടി, വൈമനസ്യത്തോടുകൂടിയാണെങ്കിലും വേഗത്തില്‍ത്തന്നെ ഇന്ദ്രപ്രസ്ഥത്തില്‍ എത്തി, പാണ്ധവന്മാരെ കസ്സു കുശലപ്രശ്നാദികള്‍ കഴിഞ്ഞശേഷം ആഗമനോദ്ദേശ്യം അറിയിച്ചു. ദ്യൂതംകൊസ്സുള്ള ദോഷത്തെപ്പററി അവര്‍ തമ്മില്‍ അല്പസംഭാഷണം കഴിഞ്ഞശേഷം യുധിഷ്ഠിരന്‍ പറഞ്ഞു: പിതാവായ ധൃതരാഷ്ട്രന്‍ ക്ഷണിച്ചാല്‍ ഹസ്തിനപുരത്തില്‍ ചെല്ലാതിരിക്കുന്നതു യുക്തമല്ല. ശകുനിയോട് ചൂതാടണമെന്നു എനിക്കു മോഹമില്ല. എങ്കിലും വാതുകെട്ടി വിളിച്ചാല്‍ പിന്‍മാറുന്നതു പൌരുഷമല്ല. അനന്തരം ഹസ്തിനപുരത്തേക്കു സപരിവാരം യാത്രപുറപ്പെടുവാന്‍ വേസ്സഒരുക്കങ്ങള്‍ ചെയ്യുന്നതിനു യുധിഷ്ഠിരന്‍ കല്പനകൊടുത്തു. പിറേറദിവസം പാണ്ധവന്മാര്‍ ദ്രൌപദിയോടൊരുമിച്ചു ഹസ്തിനപുരത്തിലേക്കു പുറപ്പെടുകയും ചെയ്തു.
|
|