ദുര്യോധനന്‍റെ മ്ലാനമുഖവും മൌനഭാവവും കസ്സശകുനി അതിനുള്ള ഹേതുവെന്തെന്നു ചോദിച്ചു. വിശ്വസ്ത മാതുലനോടു പ്രിയഭാഗിനേയന്‍ പരമാര്‍ത്ഥം തന്നെ തുറന്നുപറഞ്ഞു: പാണ്ധവന്മാര്‍ക്കു പാഞ്ചാലയാദവന്മാരുമായുള്ള വേഴ്ചകൊസ്സു വര്‍ദ്ധിച്ച പ്രാബല്യവും ഐശ്വര്യവും രാജസൂയംകൊസ്സ് സിദ്ധിച്ച സാര്‍വഭൌമത്വവും കീര്‍ത്തിയും ഇരിക്കട്ടെ. മയനിര്‍മ്മിതമായ ആ സഭാമണ്ധപത്തിലെ ചില കൃത്രിമപ്പണികളെ തിരിച്ചറിയാന്‍ കഴിയാതിരുന്നതു നിമിത്തം എനിക്കു സംഭവിച്ച പ്രമാദത്തെക്കുറിച്ചു പാണ്ധവ ഭൃത്യന്മാര്‍ക്കുപോലും ഞാന്‍ പരിഹാസ്യമായിത്തീര്‍ന്നതു ഒരുപ്രകാരത്തിലും സഹിക്കാന്‍ നിവൃത്തിയില്ലാതായിരിക്കുന്നു, പാണ്ധവന്മാരുടെ പ്രതാപം കുറയ്ക്കാന്‍ ശ്രമിക്കുംതോറും വെള്ളപ്പൊക്കം താണുതുടങ്ങിയ തടാകത്തിലെ താമരപോലെ അതു പൂര്‍വ്വാധികം ശോഭിച്ചുയരുകതന്നെ ചെയ്യുന്നു.
ശകുനി പറഞ്ഞു: സുയോധനാ! പാണ്ധവന്മാരുടെ ഐശ്വര്യവര്‍ദ്ധനയില്‍ അമര്‍ഷം തോന്നിയിട്ട് ആവശ്യമില്ല. വിധിയോഗം പലര്‍ക്കും പലവിധമാണല്ലോ. അവരെ അമര്‍ത്താന്‍ നീ പല ഉപായങ്ങളും നോക്കിയെങ്കിലും അതുകൊസ്സൊന്നും ഉദ്ദിഷ്ടഫലസിദ്ധി ഉസ്സായില്ല. സ്വയംവരത്താല്‍ പാഞ്ചാലന്‍റെ പന്തയം ജയിച്ച് അവര്‍ ദ്രൌപദിയെ വേട്ടു. ആ വേഴ്ചകൊസ്സുസ്സായ പ്രാബല്യത്തില്‍ പിതൃരാജ്യം പകുതി അവര്‍ക്കു കൊടുക്കുവാന്‍ നീ നിര്‍ബന്ധിതനായി. കുന്തിയുമായുള്ള ചാര്‍ച്ചകൊസ്സു യാദവരോടു മുന്പേതന്നെ ഉസ്സായിരുന്ന ബന്ധുത സുഭദ്രാഹരണംകൊസ്സ് അര്‍ജ്ജുനന്‍ ദൃഢതരമാക്കി.

അവരുമായി വേഴ്ചയ്ക്കുള്ള നിന്‍റെ ശ്രമവും അതിനുസ്സായിരുന്ന ബലദേവന്‍റെ അനുകൂല്യവും കൃഷ്ണന്‍റെ സഹായത്താല്‍തന്നെ പരാക്രമശാലിയായിരുന്ന ജരാസന്ധനെവധിച്ച് അവന്‍റെ കാരാഗൃഹത്തില്‍ ബന്ധനസ്ഥരായിക്കിടന്നിരുന്ന അനേകം രാജാക്കന്മാരെ മോചിപ്പിച്ച് അവരുടെയെല്ലം മൈത്രി അനായാസേന പാണ്ധവന്മാര്‍ സന്പാദിച്ചു. മയദാനവനെ ദാവാഗ്നിയില്‍ നിന്നു മോചിപ്പിച്ച് അവനെക്കൊസ്സു സഭാമണ്ധപം തീര്‍പ്പിച്ചു.ആ മനോഹരമണ്ധപത്തില്‍വച്ചു രാജസൂയമഹാമഖം നടത്തി, യുധിഷ്ഠിരന്‍ ചക്രവര്‍ത്തിസ്ഥാനാരോഹണം ചെയ്തു. രാജസൂയത്തിലെ അര്‍ഗ്ഘ്യപൂജയേററു രാജാവല്ലാത്ത കൃഷ്ണന്‍ രാജാക്കന്മാരേക്കാള്‍ പൂജനീയനുമായി. ഭാഗധേയം വിധേയമായിത്തീര്‍ന്നവരെ പൌരുഷംകൊസ്സു പരാജിതരാക്കുക സാദ്ധ്യമല്ല. എങ്കിലും നിനക്കു വ്യസനിക്കാനും നിരാശപ്പെടുവാനും അവകാശമില്ല. നീയും നിസ്സഹായനല്ല. സമൃദ്ധിയേറിയ കുരുരാജ്യഭാഗം നിനക്കാണ്. പാണ്ധവന്മാരെപ്പോലെ സാഹോദര്യം ധാര്‍ത്തരാഷ്ട്രന്മാര്‍ക്കും ഉസ്സ്. ദ്രോണാചാര്യരും പുത്രനും, വില്ലാളിവീരനായ കര്‍ണ്ണനും, തേരാളിയായ കൃപാചാര്യരും, ഭീഷ്മരും, ഈ ഞാനും നിനക്കു എല്ലായ്പോഴും വശവര്‍ത്തികളായ സഹായികളാണ്.
ദുര്യോധനന്‍: അങ്ങനെയാണെങ്കില്‍ പാണ്ധവന്മാരെ ജയിച്ച് അവരുടെ വിഭൂതിയെല്ലാം സ്വാധീനപ്പെടുത്താമല്ലൊ.
ശകുനി: യുദ്ധത്തില്‍ അവരെ ഇപ്പോള്‍ ജയിക്കുക സാദ്ധ്യമല്ല. പൌരുഷംകൊസ്സു സാധിക്കാത്തതു കൌശലംകൊസ്സു സാധിക്കണം. അതിനു ഞാനൊരു മാര്‍ഗം കാണുന്നുസ്സ്.
ദുര്യോധനന്‍: (ഉല്‍കണ്ഠയോടെ) അതെന്താണ്?

 
       
  Previous Page  
       
Masthead of Kerala Kaumudi | Message from President of India | First Press Interview in Malayalam
 
   

This site is best viewed with Internet Explorer 5.0 / Netscape Navigator 4.5 or above at 800x600 pixels resolution