|
|
|
|
|
ഞാന്‍: |
അങ്ങിനെയാണെങ്കില്‍ തൃപ്പാദങ്ങളുടെ ശിഷ്യസംഘത്തില്‍ ഹിന്ദുമത വിശ്വാസിക്കും ബുദ്ധമത വിശ്വാസിക്കും ക്രിസ്തുമത വിശ്വാസിക്കും മുഹമ്മദുമതവിശ്വാസിക്കും പ്രവേശനം അനുവദിക്കേണ്ടതാണല്ലൊ? |
|
സ്വാമി: |
നമുക്ക് അതിനു യാതൊരു വിരോധവുമില്ല.
|
|
ഞാന്‍: |
എനിക്കു മററു മതങ്ങളെക്കാള്‍ ബുദ്ധമതത്തെയാണു അധികം വിശ്വാസവും അധികം ബഹുമാനവും ഉള്ളത്. |
|
സ്വാമി: |
അതുകൊണ്ടു അന്യമതദ്വേഷമില്ലല്ലൊ
|
|
ഞാന്‍: |
തീരെയില്ല.
|
|
സ്വാമി: |
ബുദ്ധമത ഗ്രന്ഥങ്ങള്‍ വായിച്ചിട്ടുണ്ടോ?
|
|
ഞാന്‍:
|
തര്‍ജ്ജിമകള്‍ വായിച്ചിട്ടുണ്ട്.
|
|
സ്വാമി: |
കാര്യം ഗ്രഹിക്കാന്‍ തര്‍ജ്ജിമയും മതിയാവുന്നതാണ്.
|
|
ഞാന്‍: |
മൂലഗ്രന്ഥങ്ങള്‍ തന്നെ വായിച്ചു പഠിക്കണമെന്നു ഞാന്‍ തീര്‍ച്ചയാക്കിയിരിക്കയാണ്.
|
|
സ്വാമി: |
എന്താണ് ബുദ്ധമതത്തോട് ഇത്ര പ്രതിപത്തി?
|
|
ഞാന്‍: |
ഈ കാലദേശാവസ്ഥയ്ക്കു ബുദ്ധമുനിയുടെ ധര്‍മ്മോപദേശങ്ങളില്‍ പ്രതിപത്തി വരാതിരിക്കാന്‍ നിവൃത്തിയില്ല. ജാതി മല്‍സരങ്ങളിലും മതമത്സരങ്ങളിലും അന്ധാചാരങ്ങളിലും നിന്നു ജനങ്ങള്‍ക്കു മോചനമുണ്ടാവാന്‍ മററു എല്ലാ മതങ്ങളേക്കാളും ബുദ്ധമതം നന്നെന്നാണു എന്‍റെ ബലമായ വിശ്വാസം.
|
|
സ്വാമി: |
നമ്മുടെ സന്യാസി സംഘത്തില്‍ കൂടെ ചേരാമെന്നു വിചാരിക്കുന്നുണ്ടോ?
|
|
ഞാന്‍: |
ചേരണമെന്നു താല്പര്യമുണ്ട്. ബുദ്ധമതപ്രകാരമുള്ള സന്യാസമാണെങ്കിലേ സ്വീകരിക്കാന്‍ കഴികയുള്ളു.
|
|
സ്വാമി: |
ബുദ്ധമതപ്രകാരമുള്ള സന്യാസമായാലും മതിയെന്നു നാം ആലുവായില്‍ വെച്ചു പറഞ്ഞിട്ടുണ്ടല്ലോ.
|
|
ഞാന്‍: |
ബുദ്ധമത ഗുരുക്കന്മാര്‍ കാസരോഗികള്‍ക്കു സന്യാസം കൊടുക്കുകയില്ല.
|
|
സ്വാമി: |
വാതരോഗികള്‍ക്കു സന്യാസം കൊടുക്കുമോ?
|
|
ഞാന്‍: |
അതു അറിഞ്ഞുകൂടാ.
|
|
സ്വാമി: |
നേരംപോക്കു തോന്നുന്ന നിര്‍ബ്ബന്ധങ്ങള്‍ ചിലതു എല്ലാ മതക്കാര്‍ക്കും ഉണ്ട്.
|
|
ഞാന്‍: |
തൃക്കൈയില്‍ നിന്നല്ലാതെ സന്യാസം മറെറാരേടത്തു നിന്നു വാങ്ങുവാന്‍ ഞാന്‍ വിചാരിച്ചിട്ടില്ല. |
|
|
|
|
|
|
|
|
|
|
|
|