|
|
മലബാറില്‍ ജനിച്ചു വളര്‍ന്ന എന്നെപ്പോലുള്ളവര്‍ക്ക് ഐക്യകേരളം ഉദയം ചെയ്യുന്നതിനു മുന്പ് തിരുവിതാംകൂറില്‍ നിന്നുള്ള ആളുകള്‍ക്കിടയില്‍ അതിപരിചിതമായവര്‍ വളരെ കുറവായിരുന്നു. ശ്രീനാരായണ ഗുരുവും, കുമാരനാശാനും ആണ് ഞങ്ങളുടെ ഏററവും പരിചിതങ്ങളായ നാമങ്ങള്‍. സി.വി. കുഞ്ഞുരാമനെപ്പററി അറിഞ്ഞത് വളരെ കാലം കഴിഞ്ഞായിരുന്നു. അദ്ദേഹത്തിന്‍റെ പേര് കുഞ്ഞുരാമനോ കുഞ്ഞിരാമനോ എന്നുപോലും നിശ്ചയമില്ലാത്തവര്‍ ഇന്നും ഞങ്ങള്‍ക്കിടയില്‍ വളരെപ്പേര്‍ ഉണ്ടായിരിക്കും. ആ പേര് തന്നെ കേട്ടിട്ടില്ലാത്തവര്‍ ധാരാളം ഉണ്ടായിരിക്കും. പേരില്‍ വന്നുചേര്‍ന്ന ഒരു സ്വരവ്യത്യാസത്തെക്കുറിച്ച് വിലപിക്കാനെന്തിരിക്കുന്നു! സി.വി. കുഞ്ഞുരാമനെപ്പററി കേട്ടു തുടങ്ങിയതാകട്ടെ, ശ്രീനാരായണനെക്കുറിച്ചുള്ള രചനകളില്‍ നിന്നാണ്. ശ്രീനാരായണ ഭക്തനല്ലെന്നു ഗുരുവിന്‍റെ അഭിപ്രായങ്ങളെ വിമര്‍ശനബുദ്ധിയോടെ പരിശോധിച്ചതിനു ശേഷം മാത്രം സ്വീകരിക്കുന്ന വിവേകശാലിയായ ഒരു ഭക്തനാണെന്നു അന്നുതന്നെ വെളിപ്പെട്ടിരുന്നു. ഇതിനെല്ലാം ശേഷമാണ് അദ്ദേഹം മികച്ചൊരു ഗദ്യകാരനും കുട്ടികള്‍ക്കുവേണ്ടി പുരാണസാഹിത്യം സംക്ഷേപിച്ചു നല്കിയ സാഹിത്യകാരനും സ്വതന്ത്രബുദ്ധിയായ പത്രാധിപരും നല്ലൊരു അദ്ധ്യാപകനും ഒക്കെയായിരുന്നുയെന്ന് മനണ്ടിലായത്.
|
|
|
|
|
സുകുമാര്‍ അഴീക്കോട്.
|
|
|
|
|
|
|
|
അന്ന് ഓട്ടോഗ്രാഫുകള്‍ സന്പാദിക്കുന്നതില്‍ എനിക്കു താല്‍പര്യമുണ്ടായിരുന്നു. ഞാന്‍ ബാലന്‍ (കെ. ബാലകൃഷ്ണന്‍) മുഖേന എന്‍റെ ബുക്ക് സി.വി.യുടെ പക്കലെത്തിച്ചു. സി.വി. അതിലെഴുതി : തന്നെക്കാള്‍ നല്ല ഒരു തലമുറയെ ജനിപ്പിക്കുക, മരിക്കുക എന്നുള്ളതില്‍ കവിഞ്ഞ് മനുഷ്യജീവിതത്തിന് മറെറാരു ഉദ്ദേശ്യവുമില്ല. 1119 ലാണ് ഇതെഴുതിയത്. കൈവിറയല്‍ ഉണ്ടായിരുന്നതിനാല്‍ മററാരെക്കൊണ്ടോ എഴുതിച്ചതാണ്. ഒപ്പ് സ്വന്തം തന്നെ. തന്‍റെ മക്കളും കൊച്ചുമക്കളും തന്നെക്കാള്‍ വലിയവരാകുന്നത് കണ്ടശേഷമാണല്ലോ, സി.വി. ദിവംഗതനായത്.
|
|
|
|
|
എസ്. ഗുപ്തന്‍നായര്‍
|
|
|
|
|
|
|
|
ആധുനിക കേരളത്തില്‍ ഈഴവസമുദായം ജന്മം നല്കിയ ചരിത്രപുരുഷന്മാരുടെ കൂട്ടത്തില്‍ അഗ്രഗണ്യനാണ് സി.വി. കുഞ്ഞുരാമന്‍. പക്ഷേ, സമകാലികരായ ഡോ. പല്‍പ്പു, സഹോദരന്‍ അയ്യപ്പന്‍ തുടങ്ങിയവരുടേതെന്നപ്പോലെ സി.വി.യുടെ സേവനങ്ങളെ വിലയിരുത്തുന്നതിലും ചരിത്രം തികച്ചും നീതിപുലര്‍ത്തിയിട്ടില്ലെന്നതാണ് യാഥാര്‍ത്ഥ്യം. ഒരുപക്ഷേ, ശ്രീനാരായണ ഗുരുവിന്‍റെ ആദ്ധ്യാത്മിക വ്യക്തിത്വത്തിന് മുന്പില്‍ ഭൌതികവാദികളായ ഇവരുടെ വ്യക്തിപ്രഭാവത്തിന് മങ്ങലേററിരിക്കാമെന്നതാണ് ഇതിനു കാരണം.
|
|
|
|
|
പ്രൊഫ എ. ശ്രീധരമേനോന്‍
|
|
|
|
|
|
|
|
താല്‍ക്കാലിക പ്രാധാന്യമുള്ള സംഗതികളിലാണ് സി.വി. കുഞ്ഞുരാമന്‍ വൈരുദ്ധ്യമാര്‍ന്ന നിലപാടുകള്‍ കൈക്കൊണ്ടിട്ടുള്ളത്. അങ്ങനെ നിലപാടുകള്‍ സ്വീകരിക്കുന്നത് ഒരു തമാശയായേ അദ്ദേഹം കരുതിയിരുന്നുള്ളു. നിവര്‍ത്തനത്തിന് അനുകൂലമായും പ്രതികൂലമായും അദ്ദേഹം ഏകകാലത്ത് ലേഖനങ്ങളെഴുതിയിട്ടുണ്ട്. അതു വായിച്ച് ഓരോ വിഭാഗമാളുകള്‍ അര്‍ത്ഥശൂന്യമായ തര്‍ക്കങ്ങളിലേര്‍പ്പെടുന്നത് മനണ്ടില്‍ കണ്ട് അദ്ദേഹം ചിരിച്ചിട്ടുണ്ടാവണം! ബുദ്ധിശൂന്യരൂടെ നിരര്‍ത്ഥകചേഷ്ടകള്‍ നോക്കി ബുദ്ധിമാന്മാര്‍ ചിരിക്കുന്നതുപോലെ. |
|
|
|
|
എം.കെ. സാനു
|
|
|
|
|
|
|
|
|
|
|
|
|
|