|
തീയതി അറിയാന്‍ കഴിഞ്ഞില്ല. കുംഭമാസത്തിലെ മകം എന്ന് നക്ഷത്രം നിശ്ചയമുസ്സെങ്കിലും അന്ന് ചന്ദ്രനെ കസ്സോ ഇല്ലയോ എന്ന് എത്ര കൃത്തിച്ചു ചോദിച്ചിട്ടും മുത്തശ്ശിക്കു നല്ല നിശ്ചയമില്ല. കുംഭമകവും, പൂര്‍ണ്ണചന്ദ്രനും കൂട്ടുകാരാണെന്ന് അറിയുന്ന ജ്യോത്സ്യന്മാരാരും മുത്തശ്ശിയുടെ അജ്ഞതയെ അപഹസിക്കരുത്. ചന്ദ്രനെ മറക്കുന്നതും നക്ഷത്രത്തെ ഓര്‍മ്മിക്കുന്നതും മുത്തശ്ശിമാരുടെ ഓര്‍മ്മശക്തിയുടെ ഒരു വിശേഷമാകുന്നു.
ജാതകര്‍മ്മം മുതല്‍ എഴുത്തിനിരുത്തിയ കാലം വരെയുള്ള എന്‍റെ ജീവിതകഥ എത്ര ഓര്‍മ്മിച്ചുനോക്കിയിട്ടും എന്‍റെ ഓര്‍മ്മയില്‍ വരുന്നില്ല. എങ്കിലും ആ അഞ്ചു സംവത്സരവും ഞാന്‍ ജീവിച്ചിരുന്നു എന്നുള്ളത് നിശ്ചയം തന്നെ. ഇജ്ജന്‍മത്തിലെ കഥ തന്നെ ഇങ്ങനെ വിസ്മൃതിയിലാവുന്പോള്‍, അതീതജന്മങ്ങളിലെ കഥകളൊന്നും ഓര്‍മ്മവരാതെ പോകുന്നത് ആശ്ചര്യമാണോ എന്ന് ജന്മാന്തരവാദികള്‍ ചോദിക്കുന്നത് ന്യായമായ ഒരു ചോദ്യം തന്നെ എന്നു സമ്മതിക്കാതെ തരമില്ല. എന്‍റെ ഈ അഞ്ചുകൊല്ലത്തെ ജീവിതം എനിക്കു പ്രത്യക്ഷമായി കസ്സറിയാന്‍ ഇടവന്നിട്ടുള്ള മററു കുഞ്ഞുങ്ങളുടെ ജീവിതം പോലെ ആയിരുന്നു എങ്കില്‍, ഏതാസ്സൊക്കെ ചിലത് ഊഹിച്ചുപറയുവാന്‍ കഴിയുന്നതാണ്.
ജന്മാന്തരകര്‍മ്മഫലമായാണോ മനുഷ്യബുദ്ധിക്കു ദുരവഗാഹമായ നിയതിയുടെ നിഗൂഢ കല്പന അനുസരിച്ചോ, "മാതൃകുംഭീനരകേ' കുറയാതെ പത്തുമാസക്കാലം ശംബൂകനെപ്പോലെ തപസ്സുചെയ്തശേഷമാണ് ഞാന്‍ പുണ്യപുമാനായി "ഭൂലോകജാതനായത്' എന്നുള്ളതിന് സംശയമില്ല. ആ പത്തുമാസക്കാലവും നിശ്വാസനായി നിരാഹാരനായി ഞാന്‍ ചെയ്ത തപസ്സിനു തുല്യം ഇന്ദ്രീയനുഗ്രഹത്തോടു കൂടിയ തപസ്സ് യാതൊരു താപസ്സനും ചെയ്തിരിക്കയില്ല. എല്ലാ മനുഷ്യരും ചെയ്യുന്ന ഈ തപസ്സിന്‍റെ യോഗശാസ്ത്ര വിധികളൊന്നും ജടാചൂടത്തിന്‍മേല്‍ ആലുകൂരുത്തിട്ടും താടിയില്‍ കുരുവി കൂട ് കെട്ടിയിട്ടും, അറിയാതിരുന്ന പുരാണ മഹര്‍ഷിമാരും തന്നെ അറിഞ്ഞിട്ടുള്ളതല്ല. പതഞ്ജലി മഹര്‍ഷിക്കും അതറിഞ്ഞുകൂടാ. അക്കാലത്തെ ബോധാതീതസമാധിക്കു ഭംഗം വരാതെ എന്നെ കാത്തുസൂക്ഷിച്ച ജനനിയെ നമസ്കരിക്കുവാന്‍ "ആസ്താംതാവദിയം' എന്നു തുടങ്ങുന്ന ശ്ലോകം നിര്‍മ്മിച്ച കവി ഞാനല്ലല്ലോ എന്നുള്ള മനസ്താപം ഈ ജന്മത്തില്‍ എന്നെ വിട്ടുപിരിയുന്നില്ല.
ഭൂലോകജാതനായശേഷം ഏതാനും ദിവസത്തേക്ക് എന്നെ ആകാശത്തിലോ ഭൂമിയിലോ ഉള്ള രമണീയങ്ങളായ പ്രകൃതിവിലാസങ്ങളൊന്നും കാണിക്കാതെ സൂതികാഗൃഹത്തില്‍ തന്നെ ഒരു ബന്ധനസ്ഥനെപ്പോലെ താമസിപ്പിച്ചിരിക്കും എന്ന് ഈററില്ലച്ചട്ടത്തില്‍ നിന്ന് ഞാന്‍ ഊഹിക്കുന്നു. എന്നാല്‍ ആകാശത്തിലും ഭൂമിയിലുമുള്ള രമണീയവസ്തുക്കളില്‍ വച്ച് ഏററവും രമണീയങ്ങളായവയെ നിര്‍ബാധമായി കാണുവാനുള്ള അവസരം അന്നായിരുന്നു എനിക്കു ലഭിച്ചിരുന്നതെന്നു തോന്നുന്നു. ഗോപസ്ത്രീകളാല്‍ ലാളിതനായ നന്ദഗോപശിശുവിനും എനിക്കും തമ്മില്‍ എന്തായിരുന്നു വ്യത്യാസമെന്ന് എത്ര ആലോചിച്ചിട്ടും മനസ്സിലാക്കുവാന്‍ കഴിയുന്നില്ല.
|
|