|
|
|
|
|
സ്വാമി: |
തത്വങ്ങളില്‍ ഭിന്നതയുണ്ടെങ്കിലും ഈ ഭിന്നമതങ്ങളുടെ ഉദ്ദേശ്യങ്ങളില്‍ ഭിന്നതയുണ്ടോ? |
|
ഞാന്‍:
|
അതിലും ഭിന്നതയുണ്ടെന്നു പറയാം. ചിലതു സ്വര്‍ഗപ്രാപ്തി മാത്രം ആദര്‍ശമായും മററു ചിലതു സ്വര്‍ഗത്തെക്കാള്‍ ഉപരിയായ മോക്ഷപ്രാപ്തി ആദര്‍ശമായും സ്വീകരിച്ചിരിക്കുന്നു.
|
|
സ്വാമി: |
സ്വര്‍ഗാനുഭൂതി ഉണ്ടായ ഒരുവന് അതിലും ഉപരിയായ ഒരു സ്ഥാനമുണ്ടെന്ന തത്വാവബോധം ഉണ്ടാവില്ലേ?
|
|
ഞാന്‍: |
ഉണ്ടാവേണ്ടതാണ്. |
|
സ്വാമി:
|
ഉണ്ടാവും, നിശ്ചയമായും ഉണ്ടാവും, മോക്ഷത്തെപ്പററി പ്രതിപാദിക്കുന്ന മതങ്ങള്‍ സ്വര്‍ഗത്തെ നിഷേധിക്കുന്നില്ലല്ലൊ. ഭൂലോകം, ഭുവര്‍ല്ലോകം മുതലായി ഊര്‍ദ്ധഗതിക്കു ഏഴു ലോകങ്ങളും അനന്തരം സാലോക്യ, സാമീപ്യ, സാരുപ്യ, സായൂജ്യങ്ങളുമല്ലേ മോക്ഷത്തിലേക്കുള്ള പടികളായി വച്ചിരിക്കുന്നത്? ഇതില്‍ ഏതെങ്കിലും ഒരു പടിയില്‍ പ്രവേശിച്ചവനു അടുത്ത പടിയിലേക്കു താല്പര്യമുണ്ടാകാതിരിക്കുമോ?
|
|
ഞാന്‍: |
ഈ എല്ലാ പടികളും എല്ലാ മതക്കാരും സമ്മതിക്കുന്നില്ല.
|
|
സ്വാമി:
|
അതുകൊണ്ടെന്താണ്? ഊര്‍ദ്ധഗതിയെയല്ലാതെ അധോഗതിയെ ഏതെങ്കിലും മതം ഉപദേശിക്കുന്നുണ്ടോ?
|
|
ഞാന്‍: |
അതില്ല. |
|
സ്വാമി: |
എല്ലാ മതങ്ങളുടേയും ഉദ്ദേശ്യം ഒന്നുതന്നെ. നദികള്‍ സമുദ്രത്തില്‍ ചേര്‍ന്നാല്‍ പിന്നെ തിരക്കുഴിയെന്നും നടുക്കടലെന്നുമുണ്ടോ? ജീവാത്മാക്കള്‍ക്കു ഊര്‍ദ്ധമുഖത്വം ഉണ്ടാക്കുവാനുള്ള അധികാരമേ മതങ്ങള്‍ക്കുള്ളു. അതുണ്ടായിക്കഴിഞ്ഞാല്‍ സൂക്ഷ്മം അവര്‍ താനേ അന്വേഷിച്ചു കണ്ടെത്തിക്കൊള്ളും. സൂക്ഷ്മാന്വേഷണത്തെ സഹായിക്കുന്ന മാര്‍ഗദര്‍ശികള്‍ മാത്രമാണു മതങ്ങള്‍. സൂക്ഷ്മമറിഞ്ഞവനു മതം പ്രമാണമല്ല. മതത്തിന് അവര്‍ പ്രമാണമാണ്. ബുദ്ധമതം പഠിച്ചാണോ ബുദ്ധന്‍ നിര്‍വാണമാര്‍ഗം ഉപദേശിച്ചത്? ബുദ്ധന്‍ നിര്‍വാണ മാര്‍ഗം ആരാഞ്ഞറിഞ്ഞ് ആ മാര്‍ഗം ഉപദേശിച്ചു. അതു പിന്നീടു ബുദ്ധമതമായി. ബുദ്ധനു ബുദ്ധമതം കൊണ്ടു പ്രയോജനം ഉണ്ടോ? |
|
ഞാന്‍: |
ഇല്ല.
|
|
സ്വാമി: |
:ക്രിസ്തുവിനു ക്രിസ്തുമതം കൊണ്ടു പ്രയോജനമില്ല. അതുപോലെ മററു മതങ്ങളേക്കുറിച്ചും പറയാവുന്നതാണ്. എന്നാല്‍ ബുദ്ധമതം കൊണ്ടു ബുദ്ധമതക്കാര്‍ക്കും ക്രിസ്തുമതംകൊണ്ടു ക്രിസ്തുമതക്കാര്‍ക്കും പ്രയോജനമുണ്ട്. അതുപോലെ എല്ലാ മതങ്ങളും അതാതു മതാനുയായികള്‍ക്കു പ്രയോജനമുള്ളവ തന്നെ. |
|
ഞാന്‍: |
lഹിന്ദുക്കള്‍ ഇങ്ങനെയല്ലല്ലോ പറയുന്നത്.
|
|
സ്വാമി: |
അവര്‍ പിന്നെ എങ്ങിനെ പറയുന്നു? |
|
|
|
|
|
|
|
Previous
Page |
|
|