ഞാന്‍: അവര്‍ വേദം പ്രമാണമാക്കി പറയുന്നു. വേദം അപൌരുഷേയമാണ്. അതു ബ്രഹ്മമുഖത്തില്‍ നിന്നു പുറപ്പെട്ടതാണ്; അതിനാല്‍ വേദത്തിനു മീതേ ഒരു പ്രമാണ പുരുഷന്‍ ഉണ്ടാവാന്‍ പാടില്ല എന്നാണവര്‍ വാദിക്കുന്നത്.
സ്വാമി: ക്രിസ്ത്യാനികള്‍ അവരുടെ പത്തു കല്പനയേക്കുറിച്ച് എന്തുപറയുന്നു? അതും ദൈവത്തില്‍ നിന്നും പുറപ്പെട്ടതാണെന്നല്ലേ?
 
ഞാന്‍: അങ്ങനെ തന്നെയാണ്.
 
സ്വാമി:

യഹോവായ്ക്കു എബ്രായ ഭാഷയും ബ്രഹ്മാവിനു പ്രാചീന സംസ്കൃതഭാഷയുമേ നിശ്ചയമുണ്ടായിരുന്നുള്ളോ?വേദം അപൌരുഷേയം എന്നു പറയുന്നതിനു വേദമന്ത്രങ്ങളുടെ എല്ലാററിന്‍റേയും കര്‍ത്താക്കന്മാര്‍ ആരെന്നു നമുക്കു നിശ്ചയമില്ലെന്നേ അര്‍ത്ഥമാക്കേണ്ടൂ. വേദപ്രതിപാദിതങ്ങളായ തത്വങ്ങള്‍ അപൌരുഷേയങ്ങളാണ് എന്നും അര്‍ത്ഥമാക്കാം.

 
ഞാന്‍: tവേദത്തിന്‍റെ പ്രാമാണ്യത്തെ ബുദ്ധമുനി നിഷേധിച്ചിട്ടുണ്ട്. മുണ്ധകോപനിഷത്തും വേദം അപ്രധാനശാസ്ത്രമെന്നു പറയുന്നു.
 
സ്വാമി: ഒന്നിനേയും ഇത്രമാത്രം ശരിയെന്നു പ്രമാണമാക്കേണ്ടാ. എല്ലാററിനേയും ശരി ഏതെന്നുള്ള അന്വേഷണത്തിനു ഉപകരണമാക്കാം. അന്വേഷണബുദ്ധിയും ജ്ഞാനതൃഷ്ണയുമുള്ളവരെ സംബന്ധിച്ചു മാത്രമേ ഈ ഉപദേശം സാധുവാകുകയുള്ളു. സാമാന്യ ജനങ്ങള്‍ക്കു അവര്‍ വിശ്വസിക്കുന്ന മതത്തിനു ആധാരമായ ഗ്രന്ഥം പ്രമാണമായിത്തന്നെ ഇരിക്കണം.
 
ഞാന്‍: അങ്ങനെ പ്രമാണമാക്കുന്ന ഗ്രന്ഥങ്ങളില്‍ ധര്‍മ്മവിരുദ്ധമായ ഉപദേശങ്ങള്‍ ഉണ്ടെങ്കില്‍ സാമാന്യ ജനങ്ങള്‍ അതും വിശ്വസിക്കാന്‍ ഇടവരുമല്ലൊ.  
സ്വാമി: :അങ്ങനെ വരാതിരിക്കാന്‍ മതഗുരുക്കന്മാര്‍ സൂക്ഷിക്കേണ്ടതാണ്. ദയാനന്ദ സരസ്വതി വേദം പ്രമാണമാക്കുന്നുണ്ടെങ്കിലും വേദത്തില്‍ അസംബന്ധമായുള്ള ഭാഗം കൃത്രിമമെന്നു തള്ളിക്കളയുന്നില്ലേ? അങ്ങനെയാണു എല്ലാ മതാചാര്യന്മാരും ചെയ്യേണ്ടത്.
 
ഞാന്‍: ത്യാജ്യഗ്രാഹ്യവിവേചനത്തോടുകൂടി എല്ലാ മതഗ്രന്ഥങ്ങളും പഠിക്കണമെന്നാണു തൃപ്പാദങ്ങളുടെ ഉപദേശസാരമെന്നു ഞാന്‍ മനണ്ടിലാക്കട്ടെയോ? അതു ശരിയായിരിക്കുമോ?
 
സ്വാമി:

നമ്മുടെ ഉപദേശസാരം അതുതന്നെയാണ്. ആലുവായില്‍ വെച്ചു കൂടിയ സര്‍വമത സമ്മേളനാവസരത്തില്‍ നാം അതു പ്രസ്താവിച്ചിട്ടുണ്ടല്ലൊ. രാജ്യങ്ങള്‍ തമ്മിലും സമുദായങ്ങള്‍ തമ്മിലുമുള്ള ശണ്ഠ ഒന്നു മറെറാന്നിനെ തോല്പിക്കുന്പോള്‍ അവസാനിക്കും. മതങ്ങള്‍ തമ്മില്‍ പൊരുതാല്‍ ഒടുങ്ങാത്തതുകൊണ്ട് ഒന്നിനു മറെറാന്നിനെ തോല്പിക്കാന്‍ കഴികയില്ല. ഈ മതപ്പോരിനു അവസാനമുണ്ടാകണമെങ്കില്‍ സമബുദ്ധിയോടുകൂടി എല്ലാ മതങ്ങളും എല്ലാവരും പഠിക്കണം. അപ്പോള്‍ പ്രധാന തത്വങ്ങളില്‍ അവയ്ക്കു തമ്മില്‍ സാരമായ വ്യത്യാസമില്ലെന്നു വെളിപ്പെടുന്നതാണ്. അങ്ങനെ വെളിപ്പെട്ടു കിട്ടുന്ന മതമാണ് നാം ഉപദേശിക്കുന്ന ""ഏകമതം''.

 
ഞാന്‍: ഇനിയും ഒരു സംശയം കൂടിയുണ്ട്.
 
സ്വാമി: അതെന്താണ്?  
  Previous Page  
Masthead of Kerala Kaumudi | Message from President of India | First Press Interview in Malayalam
 
   

This site is best viewed with Internet Explorer 5.0 / Netscape Navigator 4.5 or above at 800x600 pixels resolution